മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ഷെഡ്യൂളുകളിലായി 790 കോടിയുടെ ബജറ്റ് അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അവതരിപ്പിച്ചു.സമൂഹത്തിന്റെ വികസനത്തിനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ് ബജറ്റ്. സഭയുടെ പ്രധാന മേലദ്ധ്യക്ഷന് പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കോട്ടയം പഴയസെമിനാരിയില്‍ കൂടിയ മാനേജിങ് കമ്മിറ്റി യോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്.
ആരോഗ്യപരിപാലനം, സാമൂഹ്യ ക്ഷേമം, വിദ്യാഭ്യാസം, തുടങ്ങിയ പദ്ധതികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. പദ്ധതികളുടെ നടത്തിപ്പിനുളള പ്രധാന വരുമാന സ്രോതസ്സ് കാതോലിക്കാദിന പിരിവിലൂടെ ലഭിക്കുന്ന സംഭാവനയാണ്. ജാതിമതഭേദമെന്യേയുളള വിവാഹധനസഹായം, ഭവന നിര്‍മ്മാണം, എന്നിവയ്്ക്കായി 80 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി.ഡയാലിസിസ് ആന്‍ഡ് ലിവര്‍ ട്രാന്സ്പ്ല്രാന്റേഷന് പദ്ധതിയായ ‘സഹായ ഹസ്തം’ ത്തിന്് 40 ലക്ഷം രൂപ അനുവദിച്ചു. കേരളാ അഡ്മിനിസ്റ്റ്രേറ്റീവ് സര്‍വീസ് പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്ക്് പരിശീലനം നല്കാന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി 10 ലക്ഷം രൂപാ വകയിരുത്തി. പരിസ്ഥിതി കമ്മീഷന്റെ സഹായത്തോടെ ഹൈബ്രിഡ്് ഫലവൃക്ഷതൈകള്‍ വെച്ചുപിടിപ്പിക്കുന്നതിനായി10 ലക്ഷം രൂപാ അനുവദിച്ചു. നെല്‍-ക്ഷീര കര്‍ഷകരെ ആദരിക്കുന്നതിനായി 10 ലക്ഷം രൂപാ വകയിരുത്തി. മര്‍ത്തമറിയം സമാജത്തിന്റെ നേതൃത്വത്തില്‍ പേപ്പര്‍/തുണി ബാഗ് നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി 25 ലക്ഷം രുപാ അനുവദിച്ചു. അര്‍ഹരായ 100 വിധവകള്‍ക്ക് പ്രതിമാസ പെന്ഷന് നല്‍കുന്നതിനായി 25 ലക്ഷം രൂപ നീക്കിവെച്ചു.കൊങ്കിണി സമൂഹത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ വകയിരുത്തി. ബജറ്റ് അവതരണം അരമണിക്കൂര്‍ നീണ്ടു നിന്നു. ശ്രീ. എ.കെ.ജോസഫ് അവതരിപ്പിച്ച വൈദീകരുടെ ശമ്പള പരിഷ്ക്കരണ റിപ്പോര്‍ട്ട് അംഗീകരിച്ചു.കെ.സി.സി.ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട അഭി. അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ, ശ്രീ. വര്‍ഗീസ് പോത്തന്, ജോജി പി. തോമസ്, ജെയ്സി കരിങ്ങാട്ടില്‍, സെനറ്റ് ഓഫ് സെറാമ്പൂറിന്റെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട അഭി. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ, ഹൈദരാബാദ് ഹെന്റി മാര്ട്ടിന് ഇന്‍സ്റ്റൂട്ടിന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട അഭി. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ, രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുളള പുരസ്ക്കാത്തിന് അര്‍ഹനായ ശ്രീ. സോളമന് ലൂക്കോസ് എന്നിവരെ അനുമോദിച്ചു. ആത്മായ ട്രസ്റ്റി ശ്രീ. ജോര്‍ജ് പോള്‍, മാനേജിങ് കമ്മിറ്റി അംഗം ശ്രീ. ജേക്കബ് ഉമ്മന്‍, മുന്‍ മാനേജിങ് കമ്മിറ്റി അംഗം ഫാ.വര്‍ഗീസ് മാത്യു എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ക്ലീമീസ്, ഡോ. തോമസ് മാര്‍ അത്താനാസിയോസ്, സഖറിയാസ് മാര്‍ നിക്കോളാവോസ്, യൂഹാനോന്‍ മാര്‍ മിലിത്തോസ്,യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ്,അലക്സിയോസ് മാര്‍ യൗസേബിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്,ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, യാക്കോബ് മാര്‍ ഏലിയാസ്, യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, യൂഹാനോന്‍ മാര്‍ തേവോദോറസ്്, സഖറിയാസ് മാര്‍ അപ്രേം, ജോഷ്വാ മാര്‍ നിക്കോദിമോസ് ,വൈദീക ട്രസ്റ്റി ഫാ. എം.ഒ. ജോണ്‍ എന്നിവര്‍ സംബന്ധിച്ചു.
മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് 790 കോടിയുടെ ബജറ്റ്
